1470-490

സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആറു പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചത്. 21 പേര്‍ക്കാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. ഇന്ന് രോഗം ഭേദമായവരില്‍ 19 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നും രണ്ട് പേര്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവരുമാണ്.114 പേരാണ് ഇനി ചികിത്സയിലുള്ളത്.
46,323 പേർ ഇനി നിരീക്ഷണത്തിലുണ്ട്. 45,925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാംപിൾ പരിശോധനയ്ക്ക് അയച്ചു.19,074 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ആശുപത്രിയില്‍ ക്വാറന്റൈനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടു മൂന്നുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.