1470-490

നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും നഗരസഭ


തലശ്ശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് തലശ്ശേരി നഗരസഭ. കച്ചവട സ്ഥാപനങ്ങൾ നിലവിലുള്ള നിയന്ത്രണം പോലെ തുടരും. അനാദി, േബക്കറി, പച്ചക്കറി, പഴക്കടകൾ എന്നിവ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ മാത്രം. മത്സ്യം, മാംസം വിൽപ്പന ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും. നഗരസഭയിലെ പ്രസുകൾ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ശുചീകരിക്കാം. നഗരസഭാ പരിധിക്കുള്ളിൽ ഒറ്റപ്പെട്ട് പോയവർക്കും അതിഥി തൊഴിലാളികൾക്കും ഇതുവരെയായി 11655 പൊതിച്ചോറുകൾ നൽകി. 1200 ഭക്ഷണ കിറ്റുകൾ അതിഥി തൊഴിലാളികൾക്ക് ഇതിനോടകം കൊടുത്തു കഴിഞ്ഞു. തലശ്ശേരി ഫയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ പൊതു സ്ഥലങ്ങൾ അണു വിമുക്തി യായി കഴിഞ്ഞു. മലബാർ കാൻസർ സെന്ററിൽ നിന്ന് മരുന്നുകൾ മറ്റ് ജില്ലകളിലേക്ക് എത്തിച്ചു നൽകുന്നുണ്ടെന്നും പത്രകുറിപ്പിൽ അറിയിച്ചു.

Comments are closed.