1470-490

ആ കുട്ടികളുടെ മനം കുളിരുന്നുണ്ടാകും…….

തിരുന്നാവായ: പാഠപുസ്തകത്തിനപ്പുറത്തേക്ക് മണ്ണിലിറങ്ങി വിത്ത് നട്ട് അധ്യാപകരോടൊപ്പം കൃഷിയൊരുക്കുമ്പോൾ വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർഥികൾ വിചാരിച്ചതല്ല തങ്ങളുടെ വിളവ് ഏറ്റവും അർഹമായ ആളുകളിൽ എത്തുമെന്ന്.. സ്കൂൾ കോമ്പൗണ്ടിൽ കൃഷി ചെയ്ത വേനൽക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പിൻറെ ഒരു ഭാഗം ഇന്നലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് കൈമാറുമ്പോൾ അവരില്ലെങ്കിലും അവരുടെ ഉള്ളം നിറഞ്ഞിട്ടുണ്ടാകണം. വെണ്ട,പയർ,ചിരങ്ങ,മത്തൻ,തണ്ണി മത്തൻ,ചീര തുടങ്ങിയവയാണ് സ്കൂൾ വളപ്പിൽ വിദ്യാർഥികൾ കൃഷി ചെയ്തിരുന്നത്. കൊറോണ പശ്ചാത്തലത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്,വിദ്യാർഥികളുടെ അസാന്നിധ്യത്തിൽ, വിളകൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകാൻ തീരുമാനിച്ചത്. തിരുനാവായ എടക്കുളത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ വിളകളുമായി നേരിട്ടെത്തി,വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബാബുവിന്റെ സാന്നിധ്യത്തിൽ സ്കൂൾ ജോയിൻറ് സെക്രട്ടറി കുഞ്ഞാലൻ കുട്ടി ഗുരുക്കൾ,തിരുനാവായ ഗ്രാമ പഞ്ചായത്ത് അംഗം റുവൈദക്ക് വിളകൾ കൈമാറി. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ വിളവെടുപ്പിന്റെ ആദ്യഭാഗം തൊഴിലില്ലാത്ത കൂലി പണിക്കാർക്ക് സ്കൂൾ അധികൃതർ കൈമാറിയിരുന്നു.

Comments are closed.