1470-490

സ്പ്രിംഗ്ലർ വിവാദം: Dr Arunkumar

സ്പ്രിംഗ്ലർ കമ്പനിക്കു പകരം സർക്കാർ ഏജൻസികളെ / ഗൂഗിളിനെ (?) ഏൽപ്പിച്ചാൽ എന്തായിരുന്നു കുഴപ്പം?

സ്പ്രിംഗ്ലർ ഒരു ബിഗ് ഡാറ്റാ അനലൈസിംഗ് കമ്പനിയാണ്. നമ്മുടെ ഡാറ്റ (പ്രതീക്ഷിച്ചത് രണ്ടു ലക്ഷമല്ല കോവിഡ് തീവ്രമാകുന്ന പക്ഷം 80 ലക്ഷം കേസുകൾ -ദുരന്തനിവാരണ അതോറിറ്റി പ്രൊജക്ഷൻ പ്രകാരം ) സൂക്ഷിക്കുന്ന ഒരു ഡാറ്റാ ബെയ്സ് മാത്രമല്ല. ഇനിയും ഉപയോഗിച്ചിട്ടില്ലാത്ത മൾട്ടിപ്പിൾ മീഡിയ ഡാറ്റ, വാട്സ്പ്പ്, ഫെയ്സ് ബുക്ക് ,തുടങ്ങി ഇപ്പോൾ എടുത്ത ക്വസ്റ്റ്യൻ എയർ ഡാറ്റയടക്കം ഏകോപിപ്പിച്ച് ചുരുങ്ങിയ സെക്കൻഡിനുള്ളിൽ ഓരോ ദേശത്തെയും വിഭവങ്ങളും ആവശ്യങ്ങളും അവലോകനത്തിനു തയ്യാറാക്കുന്ന ബിഗ് ഡാറ്റാ അനാലിസിസിനു സ്വന്തമായി വികസിപ്പിച്ച മികവാർന്ന അൽഗോരിതമുകളും പാറ്റേണുകളും തയ്യാറാക്കിയ കമ്പനിയാണത്. ഇതിനോളം മികവാർന്ന സോഫ്ട് വെയർ അസ് എ സർവീസ് – SAAS- പ്രൊവൈഡറാകാൻ തത്ക്കാലം നമ്മുടെ പൊതുമേഖലാ ഐ.ടി സ്ഥാപനങ്ങൾക്കു വർഷങ്ങൾ വേണം. അതു വരെ കൊറോണ വൈറസ് കാത്തു നിൽക്കില്ലല്ലോ

അപ്പോൾ കമ്പനി : മികവാർന്നത് തന്നെ, WHO പോലും ഉപയോഗപ്പെടുത്തുന്നുണ്ട് ഇവരുടെ സേവനം.

പക്ഷെ ഇവർക്കെതിരെ ഒറിഗണിൽ (USA) ഒരു കേസ് ഉണ്ടല്ലോ ?
ഉണ്ട്. കേസ് നമ്പർ 3/18/CV/011 92 .ഇത് പക്ഷെ ഡാറ്റാ തട്ടിപ്പ് കേസല്ല 350 മില്യൻ യു.എസ് ഡോളറിൻ്റെ ഇൻറലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് മായി ബന്ധപ്പെട്ട കേസാണ്. അത് അപൂർവ്വമല്ല താനും.

നമ്മുടെ ഡാറ്റ അവർ മറിച്ചു ൽക്കാനുള്ള സാധ്യതയോ ?

അമേരിക്കയിലെ ശക്തമായ ഡാറ്റാ പ്രൈവസി നിയമ പ്രകാരം അറു മില്യൻ ഡോളർ പിഴയൊടുക്കണം കമ്പനി. മാത്രവുമല്ല ഒരു ബില്യൻ ഡോളറിലധികം മൂല്യം കൽപ്പിക്കപ്പെട്ട ഡാറ്റയുടെ സുരക്ഷിതത്വത്തിൻ്റെ മൂലധനത്തിൽ വളരുന്ന ഒരു ബഡ്ഡിംഗ് കമ്പനി 200 കോടി രൂപയ്ക്ക് ( ബഹു. പ്രതിപക്ഷ നേതാവിൻ്റെ കണക്ക്) നമ്മുടെ ഡാറ്റ മറിച്ചു വിറ്റാൽ പിന്നെ എന്താകും അവസ്ഥ എന്ന് ആലോചിച്ചാൽ മതി.

പക്ഷെ നമ്മുടെ സെർവറിൽ അല്ലല്ലോ ….

തെറ്റ് ഇന്ത്യക്ക് ഉള്ളിൽ മാത്രമേ ഡാറ്റ സുക്ഷിക്കാൻ കഴിയു. മനസ്സിലാക്കിയിടത്തോളം മുംബയിലെ AWS ക്ലൗഡിലാണ്. അതും 128 ബിറ്റ്സ് മൾട്ടിപ്പിൽ എൻക്രിപ്റ്റഡ് ഡാറ്റയായി ആണ് ശേഖരണവും വിശകലനവും.

അപ്പോൾ ഡാറ്റ ചോരുല്ല അല്ല: എന്തായാലും അഞ്ഞൂറ് രൂപയ്ക്ക് പതിനായിരം ആധാർ ഡാറ്റ ചോർന്ന പോലെ ചോരുല്ല, ഒരിക്കലും.
അതെങ്ങനറിയാം, ഡാറ്റ എനിക്ക് പരിശുദ്ധ പിതാവല്ല ,പശു മാതാവും ,ഇത്തിരി സെൻസ് ബാക്കിയുണ്ട്.

Dr.Arun Kumar

Comments are closed.