1470-490

എസ്.ഡി.പി.ഐ. ഇടപെട്ടു തലശ്ശേരിയിലെ രോഗിക്കു മരുന്നെത്തിച്ചു


കോട്ടക്കൽ: തലശ്ശേരിയിലെ രോഗിക്കു ക്കാവശ്യമായ ആയുർവ്വേദ മരുന്നെത്തിക്കാനാണ് എസ്.ഡി.പി.ഐ പ്രവർത്തകർ തുണയായത്. തലശ്ശേരിയിലും പരിസര പ്രദേശത്തും കിട്ടാതിരുന്ന മരുന്ന് തുടരന്വേശണത്തിൽ അത് കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഫാക്ടറിയിൽ മാത്രമാണ് കിട്ടുകയെന്നറിഞ്ഞത്. അതോടെ മരുന്നെത്തിക്കാനായി രോഗിയുടെ ബന്ധുക്കൾ പാർട്ടി പ്രവർത്തകരെ സമീപിക്കുകയായിരുന്നു. പാർട്ടിയുടെ കോട്ടക്കൽ മേഖല കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എസ്.ഡി.പി.ഐ കോട്ടക്കൽ ടൗൺ ബ്രാഞ്ച് സെക്രട്ടറി ഷഫീഖ് കേട്ടക്കൽ മേഖല കമ്മിറ്റിയംഗം ഷാഹുൽ തിരുനിലത്ത് എന്നിവർ കോട്ടക്കൽ വൈദ്യശാലയുടെ ഫാക്ടറിയിലെത്തി മരുന്നു ശേഖരിക്കുകയും അതു തലശേരിയിൽ എത്തിക്കുന്നതിന് വേണ്ടി കേട്ടക്കൽ പോലീസിനു കൈമാറുകയും ചെയ്തു.

Comments are closed.