1470-490

ഇളവുകൾ: നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടില്ല

സംസ്ഥാന ഇന്നു മുതൽ ഇളവുകൾ നൽകിയ ഇടങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടില്ല. തൃശൂരും തിരുവനന്തപുരത്തുമുൾപ്പടെ പലയിടങ്ങളിലും തിരക്ക്’ തി രു വ ന ന്തപുരം നഗരസഭയടക്കം മൂന്ന് ഹോട്ട്‌സ്‌പോട്ടുകളുള്ള തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടില്ല. ഓറഞ്ച് ബി വിഭാഗത്തിൽപ്പെട്ട തലസ്ഥാന ജില്ലയിൽ നിയന്ത്രണങ്ങളിൽ ഇളവെന്ന് ധരിച്ച് ജനങ്ങൾ വ്യാപകമായി നിരത്തിലേക്കിറങ്ങി. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സർക്കാരിന്
ആശയക്കുഴപ്പം ഉണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

100 ഡിവിഷനുകളുള്ള തിരുവനന്തപുരം നഗരസഭ, വർക്കല മുൻസിപ്പാലിറ്റി, മലയിൻകീഴ് പഞ്ചായത്ത് എന്നിവടങ്ങളാണ് തലസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകൾ. ഹോട്ട്‌സ്‌പോട്ടുകളിൽ യാതൊരു വിധ ഇളവുകളും ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി ഇന്നലെ വ്യക്തമാക്കിയെങ്കിലും തിരുവനന്തപുരത്ത് ലംഘിക്കപ്പെട്ടു. രാവിലെ മുതൽ സ്വകാര്യ വാഹനങ്ങളെ കൊണ്ട് തലസ്ഥാനത്തെ നിരത്തുകൾ നിറഞ്ഞു.

Comments are closed.