1470-490

പുതിയാപ്പയില്‍ പ്രാദേശിക മത്സ്യലഭ്യത ഉറപ്പു വരുത്തുന്നതിന് നടപടി

പുതിയാപ്പയിലും പരിസര പ്രദേശങ്ങളിലും പ്രാദേശിക മത്സ്യലഭ്യത ഉറപ്പുവരുത്തുന്നതിന് നാല് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ മുഖേന നിയന്ത്രിത ചെറുകിട മത്സ്യവില്‍പ്പന നടത്തുന്നതിന് പുതിയാപ്പ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി യോഗം തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ നിഷ അധ്യക്ഷത വഹിച്ചു. പുതിയങ്ങാടി, എടക്കല്‍മൂല, പുതിയാപ്പ നോര്‍ത്ത്, പുതിയങ്ങാടി – എലത്തൂര്‍ എഫ്.ഡി.ഡബ്ലിയു.സി.എസുകളെയാണ് മത്സ്യവില്‍പ്പനയ്ക്ക് ചുമതലപ്പെടുത്തിയത്. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി നിശ്ചയിച്ചു നല്‍കുന്ന വിലയുടെ 20% വരെ പരമാവധി വിലകൂട്ടി മാത്രമെ സംഘങ്ങള്‍ ചില്ലറമത്സ്യ വില്‍പ്പന നടത്താവു.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള മത്സ്യവിതരണ തൊഴിലാളികള്‍ക്കും ലഭ്യതയ്ക്കനുസരിച്ച് മത്സ്യവിതരണം ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തും. കാലത്ത് എട്ട് മുതലാണ് വിതരണ തൊഴിലാളികള്‍ക്ക് മത്സ്യം ലഭ്യമാക്കുന്നത്. ഇതിനുള്ള ടോക്കണ്‍ അതത് ദിവസം പുതിയാപ്പ ഹാര്‍ബര്‍ എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും വിതരണം ചെയ്യും.  കോര്‍പ്പറേഷന്‍ പരിധിയിലുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം പുതിയാപ്പ ഹാര്‍ബറില്‍ വെച്ച് മാത്രമെ വില്‍പ്പന നടത്താവു എന്നും ആയത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി മെമ്പര്‍ സെക്രട്ടറി കൂടിയായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612