പോലീസ് സേനാംഗങ്ങളുടെ താമസസ്ഥലങ്ങള്‍ അണുവിമുക്തമാക്കി

തൃശൂർ: കോവിഡ്-19 പ്രതിരോധത്തിന് മുന്നിൽ നിൽക്കുന്ന പോലീസ് സേനയുടെ താമസസ്ഥലങ്ങൾ അണുവിമുക്തമാക്കിത്തുടങ്ങി. തൃശ്ശൂർ റേഞ്ച് ഐ.ജിയുടെ നേതൃത്ത്വത്തിലാണ് ക്വാർട്ടേഴ്സുകൾ അണുവിമുക്തമാക്കുന്നത്. റോഡിൽ പരിശോധനയ്ക്ക് നിൽക്കുന്ന പോലീസുകാർ ദിവസവും നൂറുകണക്കിന് ആളുകളുമായാണ് സമ്പർക്കം പുലർത്തുന്നത്. സേനയിലെ ഒരു അംഗത്തിന് പിടിപെട്ടാൽ സേനയിലെ പ്രവർത്തനങ്ങൾ താളം തെറ്റുമെന്ന തിരിച്ചറിവിലാണ് നടപടി.
തൃശൂർ രാമവർമപുരത്തെ 58 ഓളം പോലീസ് ക്വാർട്ടേസുകളാണ് അണുവിമുക്തമാക്കിയത്. ആരോഗ്യവകുപ്പ് പ്രവർത്തകരും ഫയർഫോഴ്സും ചേർന്നാണ് ശുചികരണം നടത്തിയത്.
Comments are closed.