1470-490

കോട്ടോൽ കുന്ന് കോളനി നിവാസികൾക്ക് ഭക്ഷ്യധാന്യ കിററുകൾ വിതരണം ചെയ്ത് കുന്നംകുളം പോലീസ്.

കടവല്ലൂർ പഞ്ചായത്തിലെ കോട്ടോൽ  കോളനിയിലെ 32 കുടുംബങ്ങൾക്കാണ് കുന്നംകുളം പോലീസിന്റെ നേതൃത്വത്തിൽ  അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. കുന്നംകുളം പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ നിർധന കുടുംബങ്ങൾക്കാണ് ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം നടത്തിയത്. സുമനസ്സുകളായ വ്യക്തികൾ സംഭാവനയായി നൽകിയ പണമാണ് കിറ്റ്  വാങ്ങുന്നതിനായി ചെലവഴിച്ചതെന്ന് തൃശൂർ ജില്ല ക്രൈം റക്കോർഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണർ പി.എ. ശിവദാസൻ പറഞ്ഞു.ലോക്ക് ഡൗൺ ആരംഭിച്ചിട്ട് ഒരു മാസത്തിനുള്ളിൽ  സർക്കാരിൻറെ റേഷനും സന്നദ്ധ സംഘടനകൾ നൽകിയ ഭക്ഷ്യ ധാന്യങ്ങളും അപര്യാപ്തമാണെന്ന്  കണ്ടെത്തിയ സ്ഥലങ്ങളിലാണ്  പോലീസ് ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.കുന്നംകുളം പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. സിനോജ്, കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി. സുരേഷ്, എ എസ് ഐ ഗോകുലൻ,സിപിഒ മാരായ സുമേഷ്, അബീഷ്, കബീർ, ഹരികൃഷ്ണൻ, ശ്യാം  തുടങ്ങിയവരും കിറ്റ് വിതരണത്തിൽ പങ്കെടുത്തു.

Comments are closed.