1470-490

വളർത്തു നായകൾക്ക് പേവിഷ ബാധ: പ്രതിരോധ കുത്തിവയ്പ്പ്


വടക്കാഞ്ചേരി നഗരസഭയുടെയും വടക്കാഞ്ചേരി വെറ്റിനറി പോളിക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ പാർളിക്കാട് ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് സെന്ററിൽ ഇന്ന (ഏപ്രിൽ 21) ഉച്ചയ്ക്ക് രണ്ടുമണിക്ക് വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നു. ഈ ക്യാമ്പിൽ നായ്ക്കളുടെ ആരോഗ്യ പരിശോധനയും നടത്തും. ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആകസ്മിക മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രദേശവാസികളുടെ ആശങ്ക അകറ്റുന്നതിനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രദേശത്തുള്ള എല്ലാ വളർത്തു നായ്ക്കളെയും ക്യാമ്പിൽ കൊണ്ടുവന്ന് സൗജന്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കുത്തിവച്ച നായ്ക്കൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും നൽകുന്നതാണ്. ആവശ്യക്കാർ ഡിവിഷനിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളായ ദിദീഷ് (9847414748), റെമിൻ (9946962763) എന്നിവരെ വിളിച്ച് പേരുകൾ രജിസ്റ്റർ ചെയ്യണം.
കൊറോണ വ്യാപനവുമായി ബന്ധപ്പെട് ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ക്യാമ്പിൽ എത്തുന്നവർ ഗവൺമെന്റ് അനുശാസിക്കുന്ന സാമൂഹിക അകലവും മറ്റ് വ്യക്തിശുചിത്വ മാർഗങ്ങളും പാലിക്കണം. പാർളിക്കാട് ആരോഗ്യവകുപ്പിന്റെ ഹെൽത്ത് സെന്ററിലാണ് ക്യാമ്പ് നടക്കുക.

Comments are closed.