1470-490

കൊണ്ടാഴി കമ്മ്യൂണിറ്റി കിച്ചനിലേക്ക് പെൻഷൻകാരുടെ കൈതാങ്ങ്

കൊണ്ടാഴി ഗ്രാമപഞ്ചായത്തിന്റെ നേത്രത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് കൊണ്ടാഴി പെൻഷനേഴ്സ്‌യൂണിയൻ (കെ.എസ്.എസ്.പി.യു) പലചരക്ക് പച്ചക്കറി സാധനങ്ങൾ നൽകി. കമ്മ്യൂണിറ്റി കിച്ചന് കൈതാങ്ങായി 105 പേർക്ക് നൽക്കുന്ന സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതിലേക്കാണ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹിക്കളായ വിശ്വനാഥൻ.രാമനുണ്ണി,രാധാമണി,മത്തായി മാഷ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വിശ്വനാഥനെ ഏൽപ്പിച്ചു.
ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംകമ്മിറ്റി ചെയർ പേഴ്സൻ പി.പ്രശാന്തി, വാർഡ് അംഗം കെ.കെ.പ്രിയംവദ, കമ്മ്യൂണിറ്റി കിച്ചൻമോണിറ്ററിംഗ് കമ്മറ്റി അംഗവും വ്യാപാരി വ്യവസായി പ്രസിഡന്റുമായ കെ രാധാകൃഷ്ണൻ കുയിലോട്ടിൽ, സി ഡി എസ് ചെയർപേഴ്സൻ പാർവ്വതി കൃഷ്ണൻ കുട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Comments are closed.