1470-490

വിവാദങ്ങളിൽ വേവലാതിയില്ല: മാധ്യമ പ്രവർത്തകർക്ക് വീണ്ടും കൊട്ട്

വിവാദങ്ങളിൽ വേവലാതിപ്പെടുന്നയാളല്ല താനെന്നും അത്തരം നുണകൾ പടച്ചു വിടുന്നവർക്ക് മറുപടി പറയുകയല്ല ഇപ്പോഴത്തെ തൻ്റെ പണിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവർത്തകർ ചിലർ തിരുവനന്തപുരത്തെ പ്രത്യേക കേന്ദ്രത്തിലിരുന്ന് മുൻപും ഇത്തരം പരിപാടികൾ ചെയ്തിരുന്നു’ ഒടുവിൽ അവർ തന്നെ അതു സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ‘ കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ’ ശരിയും തെറ്റും മനസിലാക്കാൻ ജനങ്ങൾക്ക് കഴിയുന്നുണ്ട് ‘ അദ്ദേഹം പറഞ്ഞു. നുണകളിലൂടെ വിവാദമുണ്ടാക്കുന്നവർക്ക് ചരിത്രം മറുപടി നൽകും. അത്തരം വിവിധ കടമ്പകളിലൂടെ കടന്നാണ് താൻ ഇവിടെ എത്തിയതെന്നും മുഖ്യമന്ത്രി ‘

Comments are closed.