1470-490

ആധുനിക സംവിധാനമൊരുക്കി വാറ്റ്: മൂന്നു പേർ പിടിയിൽ

ബാലുശേരി: കോഴിക്കോട് എക്സൈസ് ഇന്റലിജൻസും താമരശേരി എക്സൈസ് റെയ്ഞ്ച് ടീമും സംയുക്തമായി ബാലുശേരി മുക്കിൽ ഐ കോൺപ്ലാസ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് 208 നമ്പർ മുറിയിൽ വെച്ച് ആധുനിക സംവിധാനങ്ങളുപയോഗിച്ച് വാറ്റിയ മൂന്നു പേരെ അറസ്റ്റ് ചെയ്തു.തിരുവാഞ്ചേരി പൊയിൽ സ്വദേശികളായ വടക്കേട ത്ത് റിജേഷ്, കാവുംപുറത്ത് അശ്വന്ത് മിഥുൻ, ഇടുക്കി ഉടുമ്പൻചോലരാജാക്കാട് ബിബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് എട്ട് ലിറ്റർ ചാരായവും വാറ്റാൻ ഉപയോഗിച്ച ഗ്യാസ് അടുപ്പും കൂക്കറും കണ്ടെടുത്തു. ഇന്റലിജൻറ് പി.ഒ.യു.പി.മനോജ് കുമാർ, ചന്ദ്രൻ കുഴിച്ചാലിൽ താമരശേരി റെയ്ഞ്ച് പി.ഒ.എം.അനിൽകുമാർ, പി.കെ.അനിൽകുമാർ, സിവിൽ ഓഫീസർമാരായ ശ്യാംജിത്ത്, ദീപേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Comments are closed.