1470-490

നരിക്കുനി പാവു പൊയിൽ താഴം റോഡിൻ്റെ പണി ഉടൻ പൂർത്തീകരിക്കണം…

നരിക്കുനി -പാവു പൊയാൽ ത്താഴം റോഡ് നവീകരണത്തിന് വേണ്ടി കീറിയിട്ട നിലയിൽ


നരിക്കുനി: – വടേക്കണ്ടിത്താഴം – പാവു പൊയിൽ ത്താഴം റോഡ് ജില്ലാ പ ഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരണം നടക്കുന്നതിനിടയിലാണ് കോവിഡ്- 19 നാടിനെ ഭീതിപ്പെടുത്തിയത് ,ഇതോടെ മാർച്ച് മാസം പൂർത്തീകരിക്കേണ്ട റോഡുപണി പാതിവഴിയിൽ നിലച്ചിരിക്കയാണ് ,ഇതു മൂലം ഈ റോഡിലൂടെയുള്ള വാഹന ഗതാഗതവും ,നാട്ടുകാരും ,റോഡിന്നിരുവശത്തെ വീട്ടുകാരും ഒന്നടങ്കം ബുദ്ധിമുട്ടായിരിക്കയാണ് ,കുളങ്ങരക്കണ്ടി ത്താഴം പ്രവർത്തിക്കുന്ന പാറന്നൂർ 9-ാം വാർഡ് അംഗനവാടിയും ഒറ്റപ്പെട്ടിരിക്കയാണ് ,റോഡിൻ്റെ ഇരുവശങ്ങളിലും കരിങ്കൽ ഭിത്തി കെട്ടി റോഡ് സംരക്ഷിക്കാൻ ജെ സി ബി ഉപയോഗിച്ച് ഓവുചാൽ കീറി പണി പുരോഗമിക്കുന്നതിനിടയിലാണ് ലോക്ക് ഡൗൺ വന്ന് പണി അനിശ്ചിതത്വത്തിലായിരിക്കുന്നത് ,കാലവർഷം തുടങ്ങിയാൽ റോഡ് തന്നെ ഈ അവസ്ഥയിൽ പൂർണ്ണമായും തകരാൻ സാദ്ധ്യതയുണ്ട് , അത് കൊണ്ട് എത്രയും പെട്ടെന്ന് റോഡ് പണി പൂർത്തിയാക്കണമെന്ന് അക്ഷര സാംസ്ക്കാരിക വേദി ,ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു ,ഓൺ ലൈൻ മുഖേന ചേർന്ന അക്ഷര സാംസ്ക്കാരിക വേദി എക്സിക്യൂട്ടീവ് യോഗത്തിൽ ഷംസുദീൻ അദ്ധ്യക്ഷനായിരുന്നു ,കെ അൻസാർ ,കെ സ ബിൽ ,കെ നിബിൽ ,കെ അശ്വിൻ ,കെ ഷറഫുദ്ധീൻ ,സി ജുനൈദ് ,വി അർജുൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു ,

Comments are closed.