1470-490

മൊയ്തീൻ വിളവെടുക്കുന്നു…. നന്മയുടെ കായ്ഫലങ്ങൾ

തിരുന്നാവായ: ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ കഴിഞ്ഞ പത്ത് വര്‍ഷമായി ജൈവ കൃഷി ചെയ്തു വരുന്ന എടക്കുളം വെള്ളാടത്ത് മൊയ്തീന്‍ നാടിന് തന്നെ മാതൃകയായ ഒരു കര്‍ഷകനാണ്. കടുത്ത വേനലില്‍ ചൂടിനെ പോലും വകവെക്കാതെ ഒരേക്കറിലധികം വരുന്ന പാടത്താണ് ജൈവ പച്ചക്കറികള്‍ നട്ടുണ്ടാക്കിയത്. വിളവെടുപ്പ് തുടങ്ങിയ തോട്ടത്തില്‍ നിന്ന് രണ്ടര ക്വിന്റല്‍ പച്ചക്കറികള്‍ എടക്കുളം ജി.എം.എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമ പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയിലേക്ക് മൊയ്തീന്‍ സൗജന്യമായി നല്‍കുകയായിരുന്നു. കൂടാതെ പ്രദേശത്തെ രാഷ്ട്രീയ,സാമൂഹ്യ സംഘടനകളും കുടുംബങ്ങളും വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ കിറ്റുകളിലേക്ക് സൗജന്യ നിരക്കില്‍ ധാരാളം പച്ചക്കറികള്‍ നല്‍കാനും മൊയ്തീന് കഴിഞ്ഞു. അതുവഴി നാട്ടുകാര്‍ക്ക് വിഷരഹിത ജൈവ പച്ചക്കറി ലഭ്യമാക്കാനുമായി. മത്തന്‍, കുമ്പളം, ചെരങ്ങ, വെളേരി, നെയ് വെളേരി, പടവലം, വെണ്ട, തണിമത്തന്‍, വിവിധ തരത്തിലുളള ചീരകള്‍ തുടങ്ങിയ പത്തോളം ഇനത്തിലുളള പച്ചക്കറികളാണ് പൊതു പ്രവര്‍ത്തകന്‍ കൂടിയായ മൊയ്തീന്‍ വിളയിച്ചെടുത്തത്. 

Comments are closed.