1470-490

ട്രോമ കെയർ പ്രവർത്തകനെ ആക്രമിച്ച് ഓട്ടോറിക്ഷക്കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ

പരപ്പനങ്ങാടി: താനൂരിൽ ട്രോമ കെയർ പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിക്കുകയും, ഓട്ടോറിച്ച കത്തിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂർ പണ്ടാര കടപ്പുറം റോഡിൽ വെച്ച് ട്രോമ കെയർ പ്രവർത്തകനായ ജാബിറിനെ കഴിഞ്ഞ മൂന്നാ തിയതി പുലർച്ചെ മൂന്ന് മണിക്ക് ഒരു സംഘം വെട്ടിപരിക്കേൽപ്പിച്ചിരുന്നു.പ്രതികളെ തിരിച്ചറിഞ്ഞ് മൊഴി നൽകിയതിന് പിന്നീട് ജാബിറിന്റെ ഓട്ടോറിക്ഷ ( KL 55 L9777 )അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് താനൂർ പുതിയ കടപ്പുറം ചീമ്പാളിന്റെ പുരക്കൽ അബ്ദുൽ ഖാദർ (48) നെ താനൂർ സി.ഐ അറസ്റ്റ് ചെയ്തത്.ഇയാളുടെ ബന്ധുക്കൾ ചേർന്നാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സി.പി.എം അനുഭാവി കൂടിയായ ജാബിറിനെ ആക്രമിച്ച സംഭവം രാഷ്ട്രീയ പ്രശ്നമായി മാറുമായിരുന്നത് പോലീസിന്റ ഇടപെടൽ മൂലം ഇല്ലാതാവുകയായിരുന്നു. പിടിക്കപെട്ട പ്രതി അബ്ദുൽ ഖാദറും സംഘവും സജീവമുസ്ലീം ലീഗ് പ്രവർത്തകരാണന്ന് സി.പി.എം കേന്ത്രങ്ങൾ ആരോപിച്ചു

Comments are closed.