1470-490

ലോക്ക് ഡൗൺ കാലത്തെ മൊട്ടകൾ….

തിരുന്നാവായ: ഓരോന്നിനും അതിൻറെതായ സമയം ഉണ്ടെന്നത് പോലെ ലോക്ക് ഡൗൺ കാലത്ത് മൊട്ടത്തലകൾക്ക് പഞ്ഞമില്ലാതായി. ബാർബർ ഷോപ്പുകൾ തുറക്കാതായതോടെയാണ് എങ്കിൽ പിന്നെ മൊട്ടയടിച്ചു കളയാം എന്ന ഒരു ചിന്തയിലേക്ക് യുവാക്കളും പിന്നാലെ കുട്ടികളും ചേക്കേറി യത്. ഗതികേട് കൊണ്ടാണ് മൊട്ട തിരഞ്ഞെടുത്തതെങ്കിലും അത് സമ്മതിച്ചു തരില്ല പലരും. പരസ്പരം ചെയ്യാൻ കഴിയുമെന്നതാണ് ഇതിൻറെ ഗുണം. അതേസമയം ചങ്കുകളെ മൊത്തത്തിൽ മൊട്ടയടിപ്പിച്ച് മൊട്ടക്കൂട്ടങ്ങളും വിലസുന്നുണ്ട് നാട്ടിൻപുറങ്ങളിൽ. മാവിൻകുന്നിൽ പതിനഞ്ചോളം മൊട്ടകൾ ആണ് കഴിഞ്ഞ ദിവസം കൗതുകകാഴ്ചയായത്.

Comments are closed.