1470-490

ലസ്നയുടെ അതിജീവന ഗാനത്തിന്ന് ശ്രോതാക്കൾ ഏറെയാണ്.

ലസ് നസുരേഷ് “മരണമേ എന്നെ പുൽകാതെ…….. ഗാനാലാപത്തിൽ

രഘുനാഥ്.സി പി.
കുറ്റ്യാടി: “മരണമേ എന്നെ പുൽകാതെ പോക നീ” എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ലോകം മുഴുവൻ കൊറോണയെന്ന മഹാമാരിയുടെ പിടിയിലമരുമ്പോൾ അതിജീവനത്തിന്റെ കാതൽ തേടി മുളിയങ്ങലിലെ ലസ്ന സുരേഷ് മനോഹരമായി പാടി ഇരിക്കുകയാണ്.
ഗാനം ഒരു ഓൺലൈൻ ചാനലിലുടെ പുറത്തിറങ്ങി സാമൂഹമാധ്യമങ്ങളിൽ തരംഗമായത്.
നിരവധി കവിതകളെ തന്റെ ഉച്ചാരണ ശുദ്ധിയോടെയുള്ള ആലാപനത്തിൽ ജീവൻ നൽകിയ ഈ ഗായിക സ്കൂൾ കോളേജ് കലോത്സവ മത്സരങ്ങളിലൂടെ നിരവധി സമ്മാനങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്,
ഗാനാലാപനവും അഭിനയവും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഇവർ അടുത്ത കാലത്ത് പാടി അഭിനയിച്ച ശലഭമഴ എന്ന മ്യൂസിക്കൽ ആൽബവും ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
കേരള സർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ പരിപാടിക്ക് ഐക്യദാർട്യം പ്രകടിപ്പിച്ചു കൊണ്ട് യുവകവി രമേശ് അയ്യങ്കി രചിച്ച സമൂഹിക പ്രതിബദ്ധയുള്ളവരികൾ കെ.പി കണ്ണൂരാണ് ചിട്ടപ്പെടുത്തിയത്.പ്രശസ്തിയുടെ പടവുകൾ താണ്ടുന്ന ലസ്നയുടെ ശബ്ദമാധുര്യത്തിനായി കാതോക്കുകയാണ് സംഗിതാസ്വാദകർ
ഭർത്താവ് ഷിനോജ് എസ്സ് കുമാറും മകൾ ലക്ഷ്മി എസ് കുമാറുമൊന്നിച്ച് ഇവർ കോഴിക്കോട് കരാപറമ്പിലാണ് താമസം.

Comments are closed.