1470-490

കൊടുങ്ങല്ലൂരിൽ സർക്കാർ ഓഫീസുകൾ അണുവിമുക്തമാക്കി


ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് നഗരത്തിലെ സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ അണുനശീകരണം നടത്തി. കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിലെ 26 ഓഫീസുകളാണ് ഫയർഫോഴ്‌സും സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകരും ചേർന്ന് അണുവിമുക്തമാക്കിയത്. അണുനാശിനി ചേർത്ത വെള്ളം ശക്തമായ സമ്മർദ്ദത്തിൽ പമ്പ് ചെയ്താണ് ഓഫീസുകൾ ശുചീകരിച്ചത്. തുടർന്ന് ലോകമലേശ്വരം വില്ലേജ് ഓഫീസ്, മുൻസിഫ് – മജിസ്‌ട്രേറ്റ് കോടതികൾ, ബാർ അസ്സോസിയേഷൻ ഓഫീസ്, എൽ.ഐ.സി.ഓഫീസ്, മേത്തല പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളും വടക്കെ നടയിൽ പോലീസ് പരിശോധന നടത്തുന്ന കേന്ദ്രവും അണുവിമുക്തമാക്കി. കൊടുങ്ങല്ലൂർ ഗവ താലൂക്ക് ആശുപത്രിയും നഗരത്തിലെ മെഡിക്കൽ ഷോപ്പുകളും മറ്റും ഇന്ന് (ഏപ്രിൽ 21) അണുവിമുക്തമാക്കുമെന്ന് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു.
ഫയർ ഏന്റ് റസ്‌ക്യു ഓഫീസർ ടി.കെ. പ്രസാദ്, സിവിൽ ഡിഫൻസ് വ ളണ്ടിയർമാരായ കെ എം അബ്ദുൾ ജമാൽ, എം എൻ ഹബീബ് എന്നിവർ നേതൃത്വം നൽകി. കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ, തഹസിൽദാർ കെ രേവ എന്നിവർ സന്നിഹിതരായി.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0