1470-490

കൊച്ചിയും പാലക്കാടും ഹോട്ട് സ്പോട്ടിൽ

കൊച്ചി കോർപ്പറേഷൻ   കോവിഡ്‌ 19 ഹോട്ട്‌പോർട്ട്‌ പരിധിയിൽ ഉൾപ്പെടുത്തനിനാൽ നിയന്ത്രണങ്ങൾ കർശനമായി തുുടരും. പാലക്കാട് നഗരവും ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. ഇതോടെ നഗരം അടച്ചു. ഇന്ന്‌മുതൽ ലോക് ഡൗണിന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇളവുകള്‍ നല്‍കുമ്പോഴും ഹോട്ട്‌ട്‌പോട്ട്‌ മേഖലകളിൽ നിയന്ണ്രങ്ങൾ തുടരുവാനാണ്‌ നിർദ്ദേശം. ഓറഞ്ച്‌ എ സോണിൽപെട്ട എറണാകുളം ജില്ലയിൽ കൊച്ചി കോര്‍പറേഷനെ കൂടാതെ  മുളവുകാട് പഞ്ചായത്താണ്‌   ഹോട്ട്‌സ്‌പോട്ട്‌ പരിധിയിലുള്ളത്‌. 24ന്‌ ശേഷമാണ്‌ ജില്ലയിൽ  നിയന്ത്രണങ്ങളിൽ ഇളവ്‌ ലഭിക്കുക. ഗ്രീൻ സോണിലുളള കോട്ടയം ഇടുക്കി എന്നിവിടങ്ങളിൽ ഇന്നുമുതൽ സാധാരണ ജനജീവിതവും  , ഓറഞ്ച്‌ ബി സോണിലുള്ള ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്‌, വയനാട്‌, തൃശൂർ ജില്ലകളിൽ ഇന്ന്‌ മുതൽ ലോക്‌ ഡൗൺ ഇളവുകളും ഉണ്ടായിരിക്കും. ഈ ജില്ലകളിൽ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചഇടങ്ങളിൽ ഇളവ്‌ ഉണ്ടായിരിക്കുന്നതല്ല. 
 
എറണാകുളം ജില്ലയിൽ ഒരു ഘട്ടത്തില്‍ 18,707 പേര്‍ ആണ്‌ കോവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. നിലവില്‍ 210 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി രണ്ടുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ രണ്ടും സ്വകാര്യ ആശുപത്രിയിലാണ്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞയാളെ വിട്ടയച്ചു. നിലവില്‍ 18  പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്.

എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ നാലു പേരാണുള്ളത്. ഇതില്‍ രണ്ടു പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരാളും ആലുവ ജില്ലാ ആശുപത്രിയില്‍  ഒരാളും കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരും സ്വകാര്യ ആശുപത്രികളിലായി 10 പേരും നിരീക്ഷണത്തിലുണ്ട്.

Comments are closed.