1470-490

മൂന്നു ജില്ലകൾ കോവിഡ് മുക്തം

സംസ്ഥാന സർക്കാർ ഒരുക്കിയ മികച്ച ചികിത്സാ സംവിധാനത്തിൽ ജീവിതം തിരിച്ചുപിടിച്ചത്‌ 270  കോവിഡ്‌–-19 രോഗികൾ. ആകെ രോഗം സ്ഥിരീകരിച്ചത്‌ 401 പേർക്കാണ്‌.  രോഗം ഭേദമായവരുടെ നിരക്ക്‌ 67.33 ശതമാനമാണ്‌. ഞായറാഴ്ച 13 പേർ രോഗമുക്തരായി. രണ്ട്‌ പേർക്ക്‌ സ്ഥിരീകരിച്ചു.

കാസർകോട്ട്‌ എട്ടുപേരും കണ്ണൂരിൽ മൂന്നുപേരും മലപ്പുറം, തൃശൂർ ജില്ലകളിൽ ഓരോരുത്തരുമാണ്‌ രോഗമുക്തി നേടിയത്‌. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച കണ്ണൂർ, കാസർകോട്‌ സ്വദേശികളായ രണ്ടുപേർ ഉൾപ്പെടെ 129 പേരാണ്‌ ചികിത്സയിലുള്ളത്‌. കണ്ണൂർ സ്വദേശി അബുദാബിയിൽനിന്നും കാസർകോട്ട്‌ സ്വദേശി ദുബായിൽനിന്നും വന്നതാണ്‌. 72 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈറസിന്റെ രണ്ടാം തരംഗത്തെയും പിടിച്ചുകെട്ടാനായി എന്ന സൂചനയാണ്‌ കണക്കുകൾ നൽകുന്നത്‌. തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകൾ പൂർണമായും കോവിഡ്‌ മുക്തമായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഏപ്രിൽ നാലിന്‌ 1,71,000 ആളുകളാണ്‌ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്‌. ഇത്‌  55,590 പേരായി  കുറഞ്ഞു.  55,129 പേർ വീടുകളിലും 461 പേർ ആശുപത്രികളിലും. കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത്‌ പാലക്കാട്ടാണ്‌–- 8728. ഏറ്റവും കുറവ്‌ എറണാകുളത്ത്‌–- 228 പേർ. ഇതുവരെ 19,351 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 18,547 പേർക്ക്‌ രോഗം ഇല്ലെന്ന്‌ സ്ഥിരീകരിച്ചു. 403 പേരുടെ ഫലം വരാനുണ്ട്‌.

Comments are closed.