1470-490

വൈറോളജിയിൽ കേരളത്തിന് അഭിമാന നേട്ടം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്കില്‍ അംഗത്വം ലഭിച്ചതായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ലോക വൈറോളജി നെറ്റ് വര്‍ക്കില്‍ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്. ഇതുവഴി ലോക നെറ്റ്‌വര്‍ക്കിന്റെ 29 രാജ്യങ്ങളിലെ 45 കേന്ദ്രങ്ങളിലുള്ള ഗവേഷകരുമായി രോഗനിര്‍ണയം, ഗവേഷണം തുടങ്ങിയ കാര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ കേരളത്തിന് അവസരം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.