1470-490

കണ്ണൂർ ജില്ലയിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്

കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള കണ്ണൂർ ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ക‍‍ർക്കശമാക്കി സർക്കാ‍ർ. നാളെ മുതൽ ജില്ലയിൽ ട്രിപ്പിൾ ലോക്ക് നടപ്പാക്കാൻ പൊലീസിന് നി‍ർദേശം ലഭിച്ചു. രോ​ഗവ്യാപനം ശക്തമായപ്പോൾ കാസ‍ർകോട് ജില്ലയിൽ നേരത്തെ ട്രിപ്പിൾ ലോക്ക് നടപ്പാക്കിയിരുന്നു.
ജില്ലയിലെ കോവിഡ് 19 പ്രതിരോധ നിയന്ത്രണങ്ങൾ ശക്തമക്കാൻ 3 ഐ.പി.എസ് ഓഫീസർമാർക്ക് ചുമതല നൽകി. ജില്ലയുടെ മുഴുവൻ മേൽനോട്ടം ഐ.ജി.അശോക് യാദവ് വഹിക്കും.
തലശ്ശേരി: അരവിന്ദ്കുമാർ ഐ.പി.എസ്
കണ്ണൂർ: യതീഷ് ചന്ദ്ര ഐ.പി.എസ് (ജില്ലാ പോലീസ് ചീഫ്)
തളിപ്പറമ്പ്: നവനീദ് ശർമ്മ ഐ.പി.എസ്എന്നിവർക്കാണ് ചുമതല.
ട്രിപ്പിൾ ലോക്ക് നടപ്പാക്കുന്നതോടെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ക‍ർശന പരിശോധനയായിരിക്കും നാളെ മുതലുണ്ടാവുക. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ക‍ർശന നടപടി സ്വീകരിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നി‍ർദേശം. ഇത്തരക്കാരുടെ വണ്ടികൾ പൊലീസ് പിടിച്ചെടുക്കും. അത്യാവശ്യ മരുന്നുകൾ വേണ്ടവർ തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.

Comments are closed.