ജീവനി പദ്ധതിയുമായി വടക്കാഞ്ചേരി നഗരസഭ

10000 വീടുകളിൽ പച്ചക്കറി വിത്തുകൾ എത്തിച്ച് വടക്കാഞ്ചേരി നഗരസഭ. കൃഷി വകുപ്പിന്റെ സഹായത്തോടെ ജീവനി പദ്ധതിയുടെ ഭാഗമായാണ് 10000 വീടുകളിൽ ചീര, മുളക്, പടവലം, പയർ, കുമ്പളം, പടവലം, മത്തൻ തക്കാളി, വെണ്ട, വഴുതന, തുടങ്ങിയവയുടെ വിത്തുകൾ നഗരസഭ എത്തിച്ചത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിൽ രൂപീകരിച്ച റാപിഡ് റെസ്പോൺസ് ടീം അംഗങ്ങൾ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, എന്നിവരുടെ നേതൃത്വത്തിലണ് വിത്ത് വിതരണം നടത്തിയത്.
Comments are closed.