1470-490

പരിശോധന നടത്തി

കോഴിക്കോട്: കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവ തടയുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസില്‍ രൂപീകരിച്ച സ്‌ക്വാഡ്  മയ്യന്നൂര്‍,  വില്ല്യപ്പള്ളി , കല്ലേരി, തണ്ണീര്‍പന്തല്‍, ഇളയിടം, തീക്കുനി അരൂര്‍, കൊട്ടുമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി . ഇവിടങ്ങളിലെല്ലാം വില വിവരപ്പട്ടിക വെപ്പിക്കാനായി കര്‍ശന നിര്‍ദ്ദേശം നല്‍കി.  തണ്ണീര്‍പന്തല്‍, കല്ലേരി, അരൂര്‍, എന്നീ ഭാഗങ്ങളില്‍ നേന്ത്രപ്പഴത്തിനു അമിത വില ഈടാക്കുന്നതായി കണ്ടെത്തി. നേന്ത്രപ്പഴത്തിന്റെ വില 30 രൂപയായി കുറപ്പിച്ചു. കോഴി ഇറച്ചിയുടെ വില താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ 150 രൂപയായി കുറഞ്ഞിട്ടുണ്ട് . പരിശോധന നടത്തിയ സ്ഥലങ്ങളിലെ ചിക്കന്‍ സ്റ്റാളുകളിലെല്ലാം ഈ വിലയ്ക്ക് മാത്രമേ വില്പന നടത്താവൂ എന്ന് നിര്‍ദേശിച്ചു . പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പുറമെ എ.ടി.എസ്.ഒ  സീമ.പി, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ സജീഷ് കെ.ടി, കുഞ്ഞികൃഷ്ണന്‍ കെ.പി, ശ്രീധരന്‍ കെ കെ ജീവനക്കാരായ പ്രജിത് ഒ .കെ, വി വി പ്രകാശ്, ശ്രീജിത്ത് കുമാര്‍ കെ പി  എന്നിവരും പങ്കെടുത്തു.

Comments are closed.