1470-490

ദുരിതാശ്വാസ നിധിയിലേക്ക് പണം വരുന്നത് കൂടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തോതിലുള്ള സഹായം വരുന്നുണ്ടെന്നും അതിനുപുറമേയുള്ള സഹായം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ച കാര്യവും മുഖ്യമന്ത്രി പങ്കുവെച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് 2000 കോവിഡ് പ്രൊട്ടക്ഷന്‍ ഷീല്‍ഡുകള്‍ സഹായമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. രാംകോ സിമന്റ്‌സ് ലിമിറ്റഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. 4831681 രൂപയുടെ ഉപകരണങ്ങളാണ് രാംകോ സിമന്റ്‌സ് സംസ്ഥാനത്തിന് കൈമാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ നിധിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫൗണ്ടേഷനും അഞ്ചുകോടി രൂപ സംഭാവനയായി നല്‍കിയിട്ടുണ്ട്. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേര്‍ന്നാണ് തുക കൈമാറിയത്. പ്രതിരോധ പ്രവര്‍ത്തനത്തില്‍ അവര്‍ ഒപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.