1470-490

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി: HOME CARE പദ്ധതി

പല വീടുകളിലും മാരകരോഗം ബാധിച്ചും മാറാരോഗങ്ങൾ ബാധിച്ചും വാർദ്ധക്യസഹജമായ അവശതയാലും കിടപ്പിലായവർ ഉണ്ടാകും. രാജ്യത്തെ ലോക്ക്ഡൗൺ കാരണം അവരിൽ പലരുമിന്ന് വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചു വരികയാണ്. അങ്ങനെയുള്ള പ്രായമായ നിത്യരോഗികൾക്ക് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ് കണ്ണൂരിലെ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് HOME CARE പദ്ധതി നടത്താൻ തീരുമാനിച്ചിരിക്കുന്നു. വീടുകളിൽ പ്രയാസപ്പെട്ട് കഴിയുന്ന അത്തരം ആളുകൾ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഫോൺ നമ്പറിലൂടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മിംസ് ഹോസ്പ്പിറ്റലിലെ ഡോക്ടർമാരും നഴ്സ്മാരും അടങ്ങുന്ന മെഡിക്കൽ സംഘം രജിസ്റ്റർ ചെയ്തവരുടെ വീടുകളിൽ എത്തി പരിശോധനകൾ നടത്തുന്നതുമാണ്. ചികിത്സയുടെ ഭാഗമായി മെഡിക്കൽ സംഘം കുറിച്ചുതരുന്ന മരുന്നുകൾ അവരവർ തന്നെ വാങ്ങേണ്ടതാണ്. എന്നാൽ നിർധനരായ രോഗികൾക് വേണ്ടി വരുന്ന മരുന്നുകൾ തലശ്ശേരി യൂനിറ്റ് നൽകുന്നതാണ്. മെയ് 3 വരെയുള്ള ലോക്ഡൗൺ കാലയളവിൽ മാത്രമെ ഈ പദ്ധതി നിലവിലുണ്ടാവുകയുള്ളൂ എന്ന് പ്രത്യേകം അറിയിക്കുന്നു. അന്തിമ തീരുമാനം ഹോസ്പിറ്റൽ അതോറിറ്റിക്ക് മാത്രമായിരിക്കും

CONTACT NUMBER
7306363060
8891000080

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, തലശ്ശേരി യൂണിറ്റ്.

Comments are closed.