1470-490

ചീട്ടുകളി സംഘത്തെ പിടികൂടി.

ധർമ്മടം അണ്ടലൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ ചീട്ടുകളി സംഘത്തെ പിടികൂടി. അണ്ടലൂർ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വെച്ച് ചീട്ടുകളിക്കുകയായിരുന്ന അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് ആറായിരം രൂപയും കണ്ടെടുത്തു.ധർമ്മടം സി.ഐ. ശ്രീജിത്ത് കൊടേരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ.മഹേഷ് കണ്ടേമ്പത്തും സംഘവും നടത്തിയ പരിശോധനയിലാണ് ശീട്ടുകളി സംഘം വലയിലായത്.പാലയാട് സ്വദേശികളായനിഖിൽ, ഗീബേഷ് കുമാർ, അർജുൻ, അണ്ടലൂർ സ്വദേശിമനോജൻ, മേലൂർ സ്വദേശി ധനീഷ് എന്നിവരാണ് അറസ്റ്റിലായത്.ഇവർക്കെതിരെ രണ്ട് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു.കോവിഡ് നിയമം ലംഘിച്ചതിനും ,പണം വെച്ച് ചീട്ടുകളിച്ചതിനുമാണ് കേസ്.പിന്നീട് ഇവരെ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. എ എസ് ഐശ്രീജിത്ത്, പോലീസുക്കാരയലിജിൻ, സന്ദീപ്, ബൈജു എന്നിവരടങ്ങിയ സംഘമാണ് ശീട്ടുകളി സംഘത്തെ പിടികൂടിയത്.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612