1470-490

പണം വെച്ച് ചീട്ടുകളിച്ചിരുന്ന സംഘത്തെ പോലീസ് പിടികൂടി.

പണം വെച്ച് ചീട്ടുകളിച്ചിരുന്ന ഏട്ടംഗ സംഘത്തെ കുന്നംകുളം പോലീസ് പിടികൂടി. പഴഞ്ഞി അരുവായിയിൽ നിന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. അരുവായി സ്വദേശികളായ പെന്നരാശ്ശേരി രാജൻ (61), കണ്ടിരുത്തി രാജൻ (63), ആത്രപ്പുള്ളി പുഷ്പരാജൻ (60),  കണ്ടിരുത്തി സുരേഷ് (52), കണ്ടിരുത്തി പ്രകാശൻ (51) കണ്ടിരുത്തി തിലകൻ (54) കണ്ടിരുത്തി സജി (39) കാട്ടകാമ്പാൽ ചിറക്കൽ വലിയവീട്ടിൽ ഹനീഫ(48) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 21520 രൂപ പിടിച്ചെടുത്തു. സബ്ബ് ഇൻസ്പെക്ടർമാരായ ഇ.ബാബു, വി.എസ്.സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ വൈശാഖ്, മെൽവിൻ, ഹംദ് എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.

Comments are closed.