1470-490

നവവധു തന്റെ വിവാഹ ചിലവ് ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

നവവധു ദുരിതാശ്വാസ നിധിയിലേക്കുള്ള തുക പഞ്ചായത്ത് പ്രസിഡണ്ടിനെ ഏൽപ്പിക്കുന്നു.

കുറ്റ്യാടി :- മകളുടെ വിവാഹ ചിലവിലേക്ക് മാറ്റി വച്ചിരുന്ന തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.സി പി.എം വടയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും അധ്യാപകനുമായിരുന്ന പി.പി.ചന്ദ്രൻ മാസ്റ്റർ ആണ് മകൾ അപർണയുടെ വിവാഹത്തിനായി മാറ്റി വച്ച കാൽ ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മകളുടെ കല്യാണം ഈ മാസം നടത്താൻ തീരുമാനിച്ചതായിരുന്നു.കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ കല്യാണം മറ്റാരു ദിവസത്തേക്ക് മാറ്റിവച്ചു.ഈ അവസരത്തിലാണ് അപർണ അച്ഛന്റെയും കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ബന്ധു കെ.പി.ചന്ദ്രിയുടേയും സാന്നിദ്ധ്യത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എൻ ബാലകൃഷ്ണന്ന് തുക കൈമാറിയത്.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612