1470-490

കൊലപാതക കേസിലെ പ്രതിയടക്കം നാലുപേര്‍ വ്യാജ മദ്യകേസില്‍ പിടിയിലായി.

കൊരട്ടി പാലപ്പിള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രി കൊരട്ടി സി. ഐ. ബി. കെ അരുണും സ്ംഘവും നടത്തിയ റെയ്ഡില്‍ നാലു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പാലപ്പിള്ളി സ്വദേശികളായ പനംക്കൂട്ടത്തില്‍ സദാനന്ദന്‍ (49),കവരപറമ്പ് വീട്ടില്‍ പ്രതാപന്‍ (29),ഓട്ടുങ്ങല്‍ വീട്ടില്‍ മഹേഷ് (30), കണ്ണംമ്പിള്ളി വിനോജ് (30) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം പോലീസ് നടത്തിയ തെരച്ചിലിനിടയിലാണ് പോര്‍ക്കിനെ വളര്‍ത്തുന്ന ഫാമില്‍ വ്യാജ വാറ്റ് നടത്തി കൊണ്ടിരിക്കുകയായിരുന്നു പ്രതികളായ നാലുപേരും.രാത്രിയില്‍ ചാരായം വാറ്റുന്നത്തിനിടിയില്‍ പോലീസ് ചെന്നത് പോലും പ്രതികള്‍ അറിഞ്ഞില്ല. കേസിലെ പ്രതി പ്രതാപന്‍ രണ്ടായിരത്തിനാലില്‍ ബന്ധുവിനെ മുന്‍വൈരഗ്യത്തിന്റെ പേരില്‍ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിടുണ്ടോയെന്ന് അന്വേക്ഷിക്കുമെന്ന സി. ഐ ബി. കെ. അരുണ്‍ പറഞ്ഞു.

എസ്. ഐ. രാമു ബാല ചന്ദ്ര ബോസ്,എഎസ്‌ഐമാരായ പ്രദീപ് എം.എസ്, സജീവ്, കെ. വി. തമ്പി, പി. സുധീര്‍, സീനിയര്‍ സിപിഒ രജ്ജിത് വി. ആര്‍., ദിനേശന്‍ പി. എം, ഹോം ഗാര്‍ഡ് രവി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Comments are closed.