ഫേസ് ബുക്ക് പരിചയം: വീട്ടമ്മയെ ബലാത്സംഘം ചെയ്യ്ത പ്രതിയെ പിടികൂടി

ചാലക്കുടി. ഫേസ് ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയുമായി സൗഹൃദത്തിലാവുകയും പിന്നീട് ഭീഷണപ്പെടുത്തി ബലാത്സംഘം ചെയ്യുകയും പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി. കൊരട്ടി നാലപ്പാട്ട് ഷൈജു പോള്‍ (45)ആണ് പിടിയിലായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്.കൊരട്ടി സ്വദേശിയായ വീട്ടമ്മയുമായി കുടുതല്‍ അടുക്കുകയും ഇവരെ കൊരട്ടിയിലും, ആലുവയിലുമെല്ലാം കൊണ്ട് പോയി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു. പലപ്പോഴായി എടുത്ത നഗ്ന ചിത്രങ്ങള്‍ വീ്ട്ടുകാരേയും, ഭര്‍ത്താവിനേയും മറ്റും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടമ്മയില്‍ നിന്ന് സ്വര്‍ണ്ണവും, പണവുമായി ഏകദേശം ഒരു ലക്ഷത്തോളം രൂപ പ്രതി കൈപ്പറ്റിയത്തിയാട്ടാണ് പറയുന്നത്. നിരന്തരം ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നപ്പോള്‍ മാനസീക സംഘര്‍ഷത്തെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവ് കൊരട്ടി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി ഷോട്ട് ഫിലുമകളുടെ നിര്‍മ്മാതാവു കൂടിയാണ്. ഈ രംഗത്തും ഇത്തരത്തിലുള്ള ഇടപാടുകള്‍ ഷൈജുവിനുണ്ടായിരുന്നതായി കാണിച്ച് പോലിസിനെ പലരും വിളിക്കുന്നതായും സി. ഐ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേക്ഷണം നടന്നു വരികയാണ്.സി. ഐ. കെ. ബി. അരുണ്‍ കുമാര്‍, എസ്.ഐ രാമു ബാലചന്ദ്രബോസ്. എ. എസ്.ഐമാരായ ഷിബു, ഭാഷി, സിപിഎ ദിനേശന്‍ പി.എം എന്നിവരുടെ നേതൃത്വത്തിലായുരുന്നു അന്വേക്ഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments are closed.