1470-490

‘ഡ്രഗ്ഗ് ബാങ്ക് ” ഷെയർ ഏൻ്റ് കെയർ ശേഖരിച്ച മരുന്നുകൾ അനിൽ അക്കര എം.എൽ.എക്ക് കൈമാറി.


കുന്നംകുളം : ഡ്രഗ്ഗ് ബാങ്ക് പദ്ധതിയുടെ ഭാഗമായി ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി ശേഖരിച്ച മരുന്നുകൾ അനിൽ അക്കര എം.എൽ.എക്ക് ഷെയർ ഏൻ്റ് കെയർ പ്രസിഡണ്ട് ലെബീബ് ഹസ്സൻ കൈമാറി. ലോക്ക് ഡൗണിൻ്റെ ഭാഗമായി എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ മരുന്ന് വിതരണ പദ്ധതിയിൽ ഉപയോഗിക്കുന്നതിനണ് മരുന്നുകൾ കൈമാറിയത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗങ്ങളിൽ നിന്ന് ശേഖരിച്ച മരുന്നുകൾ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ അംഗങ്ങളുടെ സഹായത്തോടെ ഉപയോഗിക്കാൻ കഴിയുന്നവ തരംതിരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഡ്രഗ്ഗ് ബാങ്ക് .എം.ബിജുബാൽ, ഗ്രിഗറി പി. ചാക്കോച്ചൻ, ഷമീർ ഇഞ്ചിക്കാലയിൽ, വർഗ്ഗീസ് ചൊവ്വന്നൂർ, അജിത്ത് എം.ചീരൻ,ജിഷാർ ഇഞ്ചിക്കാലയിൽ,എ.എം കണ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. ഇത്തരത്തിൽ ശേഖരിച്ച മരുന്നുകൾ കഴിഞ്ഞ മാസം പഴഞ്ഞി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിനും കൈമാറിയിരുന്നു.

Comments are closed.