1470-490

കോവിഡ് സംശയം:മോർച്ചറിയിൽ സൂക്ഷിച്ച മയ്യത്ത് ബന്ധുക്കൾക്ക് വിട്ടു നൽകി

തലശ്ശേരി: കോവിഡ് വൈറസ് സംശയം ദൂരീകരിക്കാൻ തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ മൂന്ന് നാൾ സൂക്ഷിച്ച കതിരൂർ യുവതിയുടെ മയ്യത്ത് ഇന്നലെ രാവിലെ ബന്ധുക്കൾക്ക് വിട്ടു നൽകി.-പൊ ന്ന്യം സ്രാമ്പിക്കടുത്ത ഉ ച്ചുമ്പള്ളി റസിയത്തിന്റെ മൃതദേഹം പോലിസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് കൈമാറിയത് – റഡ് സോണിൽ പെടുത്തിയ പ്രദേശത്ത് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു യുവതി മരണപ്പെട്ടത് – –നേരിയ മാനസിക പ്രയാസങ്ങളുള്ള യുവതിയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നു് തലശ്ശേരി മിഷ്യൻ ആശുപത്രിയിലെത്തിച്ചതായിരുന്നു.- ഇവിടെയെത്തും മുൻപെ മരണം സംഭവിച്ചതിനെ തുടർന്ന് മൃതദേഹം ജനറൽ ആശുപത്രിയിലേക് മാറ്റി.-പോലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് മരണപ്പെട്ട യുവതിയുടെ വീടിനടുത്ത വീട്ടിലെ ബന്ധു ക്വാറന്റയിനിലുണ്ടായ പ്രവാസിയാണെന്ന് സൂചന ലഭിച്ചത്.- ഗൾഫിൽ നിന്നെത്തിയ ഇയാളുടെ ആദ്യ പരിശോധനാ ഫലം നഗറ്റീവായിരുന്നുവെങ്കിലും തുടർന്നും നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചതിനാൽ ഇദ്ദേഹം വീട്ടിൽ കഴിയുകയാണ്.- ഈ സാഹചര്യത്തിലാണ് തൊട്ടടുത്ത വീട്ടിലെ യുവതി മരണപ്പെട്ടത് – സ്വാഭാവിക മരണമായിരുന്നെങ്കിലും കോവിഡ് 19വൈറസില്ലെന്ന് ഉറപ്പാക്കാനാണ് മൃതദേഹത്തിൽ നിന്നും സ്രവം ശേഖരിച്ച് പരിശോധനക്കയച്ചത് – ഇതിന്റെ പരിശോധനാ ഫലം തിങ്കളാഴ്ച രാവിലെ ലഭിച്ചതോടെയാണ് അനിശ്ചിതത്വം ഒഴിവായത് – തുടർന്ന് ജനറൽ ആശുപത്രിയിൽ നിന്ന് തന്നെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി -.- അഷ്റഫ് ഹാജിയുടെയും സക്കീനയുടെയും മകളാണ്.- മയ്യത്ത് പൊന്യം പാലം ജു�

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612