1470-490

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് കോവിഡ് നിരീക്ഷണത്തിൽ 118 പേർ മാത്രം


പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിൽ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 118 ആയി ചുരുങ്ങിയതായി പുഴയ്ക്കൽ ബ്ലോക്ക് കോവിഡ് പ്രതിരോധ യോഗം വിലയിരുത്തി. 1429 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നതിൽ 1311 പേരുടെ നിരീക്ഷണ കാലാവധി അവസാനിച്ചതായി യോഗം നിരീക്ഷിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി.കുരിയാേക്കാസ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആറുപേരും ആശുപത്രി വിട്ടു. എട്ട് സാമ്പിളുകൾ എടുത്തതിൽ എല്ലാം തന്നെ നെഗറ്റീവായിരുന്നു. തോളൂർ – 17, കൈപ്പറമ്പ് – 13, അടാട്ട്- 17, അവണൂർ-61, കോലഴി -8, മുളങ്കുന്നത്തുകാവ് – 2 എന്നിവരാണ് പഞ്ചായത്തിൽ നിരീക്ഷണത്തിലുളളത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.എം. ലൈല, സി.എച്ച്.സി സൂപ്രണ്ട് ഡോ. മനോജ്.സി.വർഗ്ഗീസ്, ഹെൽത്ത് സൂപ്പർവൈസർ പി.ജെ.തോമസ് എന്നിവർ പങ്കെടുത്തു.

Comments are closed.