1470-490

ഔഷധ കിറ്റുകള്‍ കൈമാറി

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് സേനയിലുള്ളവര്‍ക്ക് രോഗ പ്രതിരോധ ശേഷി വര്‍ധക ആയുര്‍വേദ ഔഷധ കിറ്റുകള്‍ കൈമാറി. പുറക്കാട്ടിരിയിലെ എ.സി.ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് കെയര്‍ സെന്ററാണ് ഔഷധ കിറ്റുകള്‍ നല്‍കിയത്. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെസി.പി.സി, ഡോ. രാഹുല്‍ ആര്‍, ഡോ.സുമിത, അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് എലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് സി.ഐ  കെ. കെ. ബിജുവിന് പ്രതിരോധ ഔഷധ കിറ്റുകള്‍ കൈമാറിയത്. 55 ഓളം കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാവുന്നത്രയും ഔഷധ കിറ്റുകളാണ് നല്‍കിയത്. കുട്ടികളിലെ പഠന പെരുമാറ്റ മാനസിക ശാരീരിക വളര്‍ച്ചാ വൈകല്യങ്ങള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കി വരുന്ന ആശുപത്രിയുടെ ഭരണ നിര്‍വഹണം നടപ്പിലാക്കി വരുന്നത് ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേര്‍ന്നാണ്.

Comments are closed.