1470-490

അഴീക്കോട് ഗവ: ആയുർവേദാശുപത്രിയിൽ ആയൂർ രക്ഷാ ക്ലിനിക്ക്


അഴീക്കോട് ഗവ: ആയുർവേദാശുപത്രിയിൽ ആയൂർ രക്ഷാ ക്ലിനിക്ക് തുടങ്ങി. രോഗ പ്രതിരോധ പ്രവർത്തനത്തിനുള്ള മരുന്ന് വിതരണവും പരിശോധനയും ഇനി മുതൽ ക്ലിനിക്കിൽ നടക്കും. 60 വയസ്സിന് മുകളിലുള്ളവർ, 60 വയസിന് താഴെയുള്ളവർ, ആരോഗ്യ കുറവുള്ളവർ എന്നിവർക്ക് ആരോഗ്യ സംരക്ഷണത്തിനാവശ്യമായ ഔഷധങ്ങൾ എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ കോവിഡ് 19 ബാധിച്ച് രോഗമുക്തി നേടിയവർക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ചികിത്സയും ക്ലിനിക്ക് വഴി നൽകും. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അംബിക ശിവപ്രിയൻ അധ്യക്ഷത വഹിച്ചു. അഴീക്കോട് ഗവ: ആശുപത്രി മെഡിക്കൽ ഓഫീസർ മിഥു.കെ.തമ്പി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ സിദ്ധിഖ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഗത ശശിധരൻ, എറിയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ഷീല, വാർഡ് മെമ്പർ ജ്യോതിസുനിൽ എന്നിവർ പങ്കെടുത്തു.

Comments are closed.