1470-490

എഐവൈഎഫ് പ്രവർത്തകർ ടോൾ ബൂത്തുകൾ തുറന്ന് വിട്ടു.

ടോൾ പിരിവ് നിർത്തി വക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവർത്തകർ പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച്, ടോൾ ബൂത്തുകൾ തുറന്ന് വിട്ടു.
ദേശീയ പാതകളിൽ ടോൾ പിരിവ് പുനരാരംഭിക്കുവാൻ തീരുമാനിച്ച ദേശീയ പാത അതോറിറ്റിയുടെ നടപടി ജനദ്രോഹമാണെന്ന് ആരോപിച്ചാണ് എഐവൈഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപരോധ സമരം സംഘടിപ്പിച്ചത്. കോവിഡ് രോഗം പടർന്ന് പിടിക്കുകയും മെയ് മൂന്ന് വരെ ലോക്ക് ഡൌൺ നീട്ടുകയും ചെയ്ത സാഹചര്യത്തിൽ ടോൾ പിരിവ് വീണ്ടും ആരംഭിച്ചത് ജനദ്രോഹപരമാണ്. പൊതു ഗതാഗത സംവിധാനങ്ങള ഒന്നും ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങൾക്ക് സ്വന്തം വാഹനങ്ങളുപയോഗിച്ച് പുറത്തിറങ്ങുമ്പോൾ പിടിച്ചു പറിക്കാരെ പോലെയാണ് പോലെ ടോൾ പിരിവ് കേന്ദ്രം തുറന്നു വച്ചിട്ടുള്ളതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ആവശ്യ സാധനങ്ങളുമായി പോകുന്ന ചരക്കു വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. അവരും ടോൾ കൊടുക്കേണ്ടി വരുന്നു. മാത്രമല്ല ദൈനംദിനം പണത്തിന്റെ ക്രയ വിക്രയം നടക്കുന്ന ടോൾ പ്ലാസ കോവിഡ് രോഗത്തിന്റെ മറ്റൊരു പ്രഭവ കേന്ദ്രമാവാനും സാധ്യതയേറെയാണ്. ഉത്തരവ് പിൻവലിക്കുവാൻ ദേശീയ പാത അതോറിറ്റി തയ്യാറാവണം. ഇതും ലോക്ക് ഡൌണിന്റ് ലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും മെയിൽ വഴി പരാതി നൽകി. സമരത്തിന് എഐവൈഎഫ് മണ്ഡലം സെക്രട്ടറി വി.കെ.വിനീഷ്, പ്രസിഡന്റ് ശ്യാൽ പുതുക്കാട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.എം.മനേഷ്, രനീഷ് കണ്ണംകുളം, മണ്ഡലം ജോ.സെക്രട്ടറി വി.ആർ.രബീഷ്, പി.യു.സുജിത്ത് എന്നിവർ നേതൃത്വം നൽകി.

Comments are closed.