കുളിപ്പിക്കുന്നതിനിടെ മൂക്കിൽ വെള്ളം കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുളിപ്പിക്കുന്നതിനിടെ മൂക്കിൽ വെള്ളം കയറിയ 42 ദിവസം പ്രായമുള്ള കുഞ്ഞിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണ്ടിലം സ്വദേശികളായ മറാത്തുപറമ്പിൽ ജിതേഷ് – ലയമോൾ ദമ്പതികളുടെ കുഞ്ഞിനെയാണ്, അവശനിലയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച്ച രാവിലെ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെയാണ് മൂക്കിൽ വെള്ളം കയറിയത്. കേച്ചേരി ആക്ട്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുഞ്ഞിനെ കാണിപ്പയ്യൂർ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments are closed.