1470-490

ആൾപ്പാർപ്പ് ഇല്ലാത്ത ഷെഡിൽ സൂക്ഷിച്ച 130 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ എം. സുഗുണന്റെ നേതൃത്വത്തിൽ നന്മണ്ട, പൊയിൽ താഴം, ആലിൻചുവട് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ആശാരുകണ്ടി ഭാഗത്ത് ആൾപ്പാർപ്പ് ഇല്ലാത്ത ഷെഡിൽ സൂക്ഷിച്ച 130 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി പ്രതിയെ പറ്റി സൂചന ലഭിച്ചിട്ടുണ്ട് ഈ പ്രദേശത്ത് വാറ്റ് സജീവമാണന്ന പരാതിയിൽ എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു വിദേശമദ്യഷാപ്പും, കള്ള്ഷാപ്പുകളും അടച്ചതിനാൽ വ്യാജവാറ്റ് സജീവമായതിനാൽ എക്സൈസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു കേസ്സ് കണ്ടെടുത്ത സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷബീർ.Nk, ദീലിപ്കുമാർ.DS , മനോജ്.OT എന്നിവർ പങ്കെടുത്തു

Comments are closed.