1470-490

ഒന്നര ലക്ഷത്തിലേറെ മാസ്‌ക്കുകൾ നിർമ്മിക്കാൻ വടക്കാഞ്ചേരി ഒരുങ്ങുന്നു


വടക്കാഞ്ചേരി നഗരസഭ ജനകീയ പങ്കാളിത്തത്തോടെ 1,80,000 മാസ്‌ക്കുകൾ നിർമ്മിച്ചു നൽകുന്നു. വാർഡ് സാനിറ്റേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സന്നദ്ധ സംഘടനകൾ, വ്യക്തികൾ, കുടിവെള്ള സമിതികൾ, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ, സർവീസ് സഹകരണ ബാങ്കുകൾ, എന്നിവരുടെ സഹായത്തോടുകൂടി ഓരോവീട്ടിലും 10 മാസ്‌ക്കുകൾവീതം എത്തിക്കുന്നത്. ഓരോ വാർഡിലും തയ്യൽ അറിയാവുന്ന കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് മാസ്‌ക് തയ്യാറാക്കുന്നത്. വടക്കാഞ്ചേരി നഗരസഭയുടെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ജയപ്രീത മോഹന്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്. ഓരോ വാർഡിലും വിദേശത്ത് ജോലി ചെയ്യുന്നവരുടെയും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും ഇതര ജില്ലകളിൽ ജോലി ചെയ്യുന്നവരുടെയും സർവ്വേ നടത്തുന്നുണ്ട്. ഇതനുസരിച്ച് ഭാവിയിൽ ആരൊക്കെയാണ് ഓരോ വാർഡിലും റിസ്‌ക് ഫാക്ടറിൽ വരുന്നത് എന്ന് വ്യക്തമായി അറിയാൻ കഴിയും. കൊറോണയുടെ പശ്ചാത്തലത്തിലും മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായും
നഗരസഭാ പരിധിയിൽ എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേയായി ആചരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. വാർഡുതലത്തിൽ ശുചിത്വ മാപ്പിങ് നടത്താൻ തീരുമാനിച്ചു. പ്രശ്ന സാധ്യതയുള്ള മേഖലകൾ വാർഡുതലത്തിൽ രേഖപ്പെടുത്തും. എല്ലാ കിണറുകളിലും ഈ മാസം 22 നുള്ളിൽ ക്ലോറിനേഷൻ പൂർത്തിയാക്കും. ശനി, ഞായർ ദിവസങ്ങളിൽ 10 സെന്ററുകൾ കേന്ദ്രീകരിച്ചുള്ള യോഗവും. 41 ഡിവിഷനുകളും വാർഡ് സാനിറ്റേഷൻ യോഗവും പൂർത്തിയാക്കും. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ എം ആർ സോമനാരായണൻ, സ് ജോസ്, അബ്ദുൾ സലാം, പ്രിൻസ് ചിറയത്ത്, എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612