പോലീസിനോട് അമർഷം; പ്രതിഷേധം – ഞങ്ങൾ തുറക്കുന്നില്ല
സംസ്ഥാനത്തെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾ ഇന്ന് അടച്ചിടും. കാസർക്കോഡ്, വയനാട് ജില്ലകളിൽ
അവശ്യ സർവ്വീസുകൾക്ക് സൗജന്യ സേവനത്തിനായി പോയ മെക്കാനിക്കുകളുടെ പേരിൽ
പൊലീസ് അനധികൃതമായി കേസ്സ് ചാർജ് ചെയ്തതിൽ പ്രതിഷേധിച്ചാണ് വർക്ക്ഷോപ്പ് അടച്ചിടൽ.ലോക് ഡൗൺ കഴിയുന്നത് വരെ യാതൊരു ബ്രേക്ക് ഡൗൺ സർവ്വീസും ചെയ്തു കൊടുക്കില്ലെന്ന് തീരുമാനിച്ചതായും അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ജി ഗോപകുമാർ.
ലോക് ഡൗണിൽ വഴിയിലകപ്പെട്ട അവശ്യ വാഹനങ്ങളുടെ സർവ്വീസ് സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള സൗജന്യ സേവനവുമായി രംഗത്തെത്തിയത്. എന്നാൽ,
ടാർജറ്റ് തികയ്ക്കുവാനായി പൊലീസ് അവശ്യ സർവ്വീസുകൾക്കായി പോകുന്ന മെക്കാനിക്കുകളുടെ പേരിൽ വിവിധ വകുപ്പുകൾ ചുമത്തി കേസ്സെടുക്കുന്നു യെന്നാണ് അസോസിയേഷൻ്റെ ആരോപണം. അതോടൊപ്പം, പൊലീസ് ഡിപ്പാർട്ട് മെൻ്റ് വാഹനത്തിൻ്റെ പണിയേൽപ്പിക്കുകയും, പണി കഴിഞ്ഞു മടങ്ങവേ വഴിയിൽ മറ്റു പൊലീസ് ഉദ്യോഗസ്ഥർ കേസ്സെടുക്കുന്നതായും വർക്ക്ഷോപ്പ് അസോസിയേഷൻ പരാതി പറയുന്നു.കഴിഞ്ഞ ദിവസം വയനാട്, കാസർക്കോഡ് ജില്ലകളിൽ സർവ്വീസിനായി പോയ മെക്കാനിക്കുകളുടെ പേരിൽ കേസ്സെടുത്തതിൽ പ്രതിക്ഷേധിച്ചാണ് ഇന്ന് വർക്ക്ഷോപ്പുകൾ അടച്ചിടുന്നത്.പൊലീസിൻ്റെ നടപടികൾ പ്രതിഷേധിച്ച് ലോക് ഡൗൺ കഴിയുന്നത് വരെ ബ്രേക്ക് ഡൗൺ സർവ്വീസ് ചെയ്തു കൊടുക്കില്ലെന്ന തീരുമാനത്തിലാണ് സംസ്ഥാനത്തെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ.
Comments are closed.