1470-490

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്- 19

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ് 19.കാസർകോട് 1, കണ്ണൂർ 1 എന്നിങ്ങനെയാണ്. രണ്ടുപേരും വിദേശത്ത് നിന്ന് വന്നവരാണ്, 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന് ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 പേര്‍ ചികിത്സയിലാണ്.
55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0