1470-490

സ്വാന്തനത്തോടൊപ്പം ആവശ്യവസ്തുക്കളുടെ കിറ്റുകളും നൽകി.

തൃശൂർ അതിരൂപത സ്വാന്തനത്തോടൊപ്പം ആവശ്യവസ്തുക്കളുടെ കിറ്റുകൾ പാക്ക് ചെയ്ത് അതിരൂപത സി എൽ സിയും.കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണിൽ കഷ്ടത അനുഭവിക്കുന്നവർക്ക് തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിലുള്ള സ്വാന്തനം സംഘടനയിലൂടെ കിറ്റുകൾ വിതരണം ചെയ്യുന്നു. അതിരൂപത പരിധിക്കുള്ളിൽ വിതരണം ചെയ്യാനുള്ള ഒരുക്കുന്ന തിരക്കിലാണ് സി.എൽ.സി. പ്രവർത്തകർ. രണ്ടായിരതിലധികം കിറ്റുകൾ ഇതിനോടകം തന്നെ ഈ പദ്ധതിയിലൂടെ വിതരണം ചെയ്തു കഴിഞ്ഞു. ലോക്ക്ഡൗൺ കാലഘട്ടത്തിൽ അനേകം പേർക്ക് ആശ്വാസമേകുവാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് അതിരൂപതയും സി.എൽ.സിയും. വരും ദിവസങ്ങളിലും കൂടുതൽ  അവശ്യ വസ്തുക്കളുടെ പാക്കിങ്ങും വിതരണവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.സ്വാന്തനം അതിരൂപത ഡയറക്ടർ ഫാ. ജോയ് മൂക്കൻ, സി എൽ സി പ്രൊമോട്ടർ ഫാ. ജിയോ തെക്കിനിയത്ത്,  പ്രസിഡന്റ് ജോമി ജോൺസൺ, സെക്രട്ടറി ജെസ്വിൻ സാജു, ട്രഷറർ ഐജോ പൊറത്തൂർ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നോബി മേനാച്ചേരി, അജിത്,  ലൂർദ് ഫൊറോന പ്രസിഡന്റ് റോയിഡ്  എന്നിവർ നേതൃത്വം നൽകി.നേരത്തെ സ്വാന്തനം സംഘടനയുമായി കൈ കോർത്തു രണ്ട് ഘട്ടങ്ങളിലായി സാനിറ്റൈസർ നിർമ്മാണവും വിതരണവും തൃശൂർ അതിരൂപതാ സി എൽ സി  നടത്തിയിരുന്നു.

Comments are closed.