1470-490

ഈ ബലിക്കടവുകൾ അനാഥമാണ്……

 തിരുന്നാവായ: തെക്കന്‍ കാശിയെന്ന് അറിയപ്പെടുന്ന, ബലിതർപ്പണത്തിന് പേരുകേട്ട മലപ്പുറം ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് തിരുന്നാവായ നവാമുകുന്ദ ക്ഷേത്രം. ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന   തിരുന്നാവായയിലെ 
ത്രിമൂര്‍ത്തി സംഗമത്തിൻറെ ഇന്നത്തെ ഗതിയോർത്ത് നൊമ്പരപ്പെടുകയാണ് ഭക്തർ. ദിനേന നൂറു കണക്കിന് ഭക്തർ ബലിതർപ്പണത്തിനും മറ്റ് ചടങ്ങുകൾക്കുമായി എത്തുന്ന ഈ ബലിക്കടവുകൾ ഇപ്പോൾ പുല്ല് നിറഞ്ഞ അവസ്ഥയിൽ ആണ്. ലോക്ക് ഡൗൺ ആയതോടെ ആരാധനാലയങ്ങളിലേക്ക് ആളുകളെ അടുപ്പിക്കരുതെന്ന നിയമം കർശനമായതോടെ തിരുന്നാവായയും പരിസരവും ശ്മശാന മൂകതയിലാണ്.  

Comments are closed.