1470-490

സ്പ്രിം ക്ളർ : ഐടി രംഗത്തെ വിശ്വസ്ത സ്ഥാപനം

കോവിഡ്‌ രോഗം സംബന്ധിച്ച വിവരശേഖരണത്തിനും വിതരണത്തിനും ലോകാരോഗ്യസംഘടന ( ഡബ്ല്യുഎച്ച്‌ഒ) ആശ്രയിക്കുന്നത്‌ മലയാളി സംരംഭകന്റെ ഉടമസ്ഥതയിലുള്ള സ്‌പ്രിങ്ക്‌ളർ കമ്പനിയെ. വിശ്വസനീയമായ ഡാറ്റ കൃത്യമായും വേഗത്തിലും ലഭിക്കാനുള്ള സംവിധാനം സ്‌പ്രിങ്ക്‌ളറുമായി ചേർന്ന്‌ അപ്‌ഡേറ്റ്‌ ചെയ്‌തെന്ന്‌ ഡബ്ല്യുഎച്ച്‌ഒയുടെ വെബ്‌സൈറ്റിലുണ്ട്‌. ഏപ്രിൽ 14ന്‌ പ്രസിദ്ധീകരിച്ച ന്യൂസ്‌ ലെറ്ററിൽ സ്‌പ്രിങ്ക്‌ളറിനെ ‘പ്രോ ബോണോ’ (പ്രതിഫലം വാങ്ങാതെ സന്നദ്ധപ്രവർത്തനം നടത്തുന്ന) കമ്പനിയെന്നാണ്‌ വിശേഷിപ്പിച്ചത്‌.

ടെക്‌നോളജി ഫോർ കോവിഡ്‌–-19ന്റെ മുൻകൈയിൽ സ്‌പ്രിങ്ക്‌ളറിന്റെ സഹായത്തോടെ നടത്തിയ പരിഷ്‌കാരത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകത അതിന്റെ മൊബൈൽ സൗഹൃദ സംവിധാനമാണ്‌. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു പ്ലാറ്റ്‌ഫോം വികസിപ്പിച്ച ഡബ്ല്യുഎച്ച്‌ഒ ടീമിനെയും സാങ്കേതികവിദ്യാ പങ്കാളി സ്‌പ്രിങ്ക്ള‌റിനെയും ഡബ്ല്യുഎച്ച്‌ഒ ഡിജിറ്റൽ ഹെൽത്ത്‌ ആൻഡ്‌ ഇന്നവേഷൻ ഡയറക്ടർ ബെർണാർഡോ മരിയാനോ ജൂനിയർ അഭിനന്ദിച്ചു.

കോവിഡിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ പ്രചാരണം ചെറുക്കാൻ സ്‌പ്രിങ്ക്‌ളറുമായി സഹകരിച്ച്‌ ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറിൽ ചാറ്റ്‌ ബോക്സും ആരംഭിച്ചു. ഡബ്ല്യുഎച്ച്‌ഒയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിൽ ‘സെൻഡ്‌ മെസേജി’ൽ പോയാലും ‘ ഡെഡിക്കേറ്റഡ്‌ മെസഞ്ചർ ലിങ്ക്‌’വഴിയും വിവരങ്ങൾ കിട്ടും.

Comments are closed.