1470-490

പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി


 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പെൻഷൻ തുക കൈമാറി.   ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മണക്കാട്ട് എം എസ് നാരായണനാണ് തനിക്കു ലഭിച്ച  ചെത്ത് തൊഴിലാളി ക്ഷേമപെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നൽകിയത്.  നാരായണന്റെ  ഭാര്യ ഗിരിജ താൻ കൂട്ടി വെച്ചിരുന്ന നാണയങ്ങൾ നിറഞ്ഞ മൺപാത്രവും ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇരുവരുടേയും സംഭാവനത്തുക എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗദാ നാസർ, വൈസ് പ്രസിഡന്റ് എം എസ് മോഹനൻ, എ പി ജയൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.