1470-490

പെന്‍ഷന്‍ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല.

കോവിഡ്-19 ന്റെയും തുടര്‍ന്നുള്ള സാമ്പത്തിക സാഹചര്യത്തിന്റെയും പശ്ചാത്തലത്തില്‍ ജീവനക്കാരുടെ പെന്‍ഷന്‍ കുറയ്ക്കാന്‍/നിര്‍ത്തലാക്കാന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നതായി നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് പെന്‍ഷന്‍കാരില്‍ ആശങ്ക ഉടലെടുക്കാനും കാരണമായിട്ടുണ്ട്.

പെന്‍ഷന്‍ കുറവു വരുത്തുന്നതു സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും നിലവിലില്ലെന്ന് കേന്ദ്ര പഴ്‌സണല്‍, പൊതു പരാതി പരിഹാര, പെന്‍ഷന്‍ മന്ത്രാലയം അറിയിച്ചു. പെന്‍ഷന്‍കാരുടെ ക്ഷേമത്തിനും സൗഖ്യത്തിനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Comments are closed.