1470-490

ന്യൂമാഹി: അനാവശ്യ യാത്ര നടത്തിയതിന് 4 പേരെ പിടികൂടി

ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ മാഹി പാലത്ത് നിന്ന് നിന്ന് റെഡ് സോൺ നിയമം ലംഘിച്ച് അനാവശ്യ യാത്ര നടത്തിയതിന് 4 പേരെ പിടികൂടി കണ്ണൂർ covid care സെൻററിലേക്ക് അയച്ചു. റഫീഖ് ബീച്ച് റോഡ്, ഉസ്സൻ മൊട്ട, മഷൂദ് പെരിങ്ങാടി, ഉമർ പരിമഠം, ജലീൽ ന്യൂമാഹി എന്നിവരെയാണ് 14 ദിവസത്തെ നിരീക്ഷണത്തിനായി അയച്ചത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 8 പേരെ ഇത് പോലെ കണ്ണൂരിലെ സെന്ററിലേക്ക് അയച്ചിരുന്നു.
അനാവശ്യ യാത്ര നടത്തിയതിന് ഇന്ന് 7 പേരെയും കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മറ്റ് 20-ഓളം പേർക്കെതിരെയും ന്യൂമാഹി പോലീസ് കേസ്സെടുത്തിട്ടുണ്ട്.
ന്യൂ മാഹി എസ്.എച്ച്.ഒ. ജെ.എസ്.രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നടപടി സ്വീകരിച്ചത്.

Comments are closed.