1470-490

വ്യാപാരി വ്യവസായി ഏകോപന സമിതി ഏകദിന ഉപവാസം നടത്തി


തലശ്ശേരി: സംസ്ഥാന സർക്കാറിന്റെ വ്യാപാര ദ്രോഹ നടപടിയിൽ പ്രതിക്ഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാന പ്രകാരം എല്ലാ യൂണിറ്റുകളിലും ഭാരവാഹികൾ വ്യാപാര ഭവന് മുന്നിൽ ഏകദിന ഉപവാസം നടത്തി.തലശ്ശേരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ജവാദ് അഹമ്മദ് ,സാക്കിർ കാട്ടാണ്ടി, എ.കെ സക്കറിയ, കെ.മൻസൂർ എന്നിവർ പങ്കെടുത്തു.സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് വ്യാപാരഭവനിൽ സംസ്ഥാന പ്രസിഡണ്ട് ടി.നസറുദ്ദീൻ നിർവ്വഹിച്ചു.

Comments are closed.